ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ. സംസ്ഥാനത്തെ പ്രവാസി ഭാരതീയർ അവരുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസം ഉൾക്കൊള്ളുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലെ വോട്ടർപട്ടികയിൽ പേര് റജിസ്റ്റർ ചെയ്യുന്നതിന് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കമ്മിഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ. www.lsgelection.kerala.gov.in ൽ ഫോറം 4 എ യിൽ ഓൺലൈനായി വിവരങ്ങൾ നൽകി അവയുടെ പ്രിന്റ് എടുത്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർക്ക് നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം. അപേക്ഷയിൽ നൽകുന്ന പാസ്‌പോർട്ടിലെ വിവരങ്ങളുടെയും വീസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പേജുകളുടെയും പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയയ്ക്കണം.

പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർക്ക് വേണം അപേക്ഷ അയയ്‌ക്കേണ്ടത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡിഷനൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ.

ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർക്കു ലഭിക്കുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി പട്ടികയിൽ പേരു ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രവാസി ഭാരതീയരുടെ പട്ടിക പ്രത്യേകമായാണ് തയാറാക്കുക. പ്രവാസി ഭാരതീയരുടെ പട്ടികയിൽ പേരു ചേർക്കപ്പെടുന്നവർക്ക് പോളിങ് സ്റ്റേഷനിൽ നേരിട്ടെത്തി അസൽ പാസ്‌പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാം.

English Summary: Opportunity for NRIs to enroll name in voters list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com