ADVERTISEMENT

ന്യൂഡൽഹി∙ നേപ്പാളിൽ റിസോർട്ടിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ആണ് എത്തിയത്. വൈകിട്ടു ആറിനുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് കൊണ്ടുവരും. രാത്രി 10.30 ന് എത്തിച്ചേരും. നോർക്ക ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സഹായങ്ങൾ ചെയ്തു. പ്രവീണിന്റെ സുഹൃത്തുക്കൾ ആണ് ഒപ്പം ഉള്ളത്. കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ വൈകുന്നേരം ആറു മണിയോടെ ഡൽഹിയിൽ എത്തും. വിമാനത്താവളത്തിൽ സൂക്ഷിച്ച ശേഷം നാളെ രാവിലെ 9.05 നുള്ള വിമാനത്തിൽ കോഴിക്കോട് കൊണ്ടുവരും.

English Summary: Keralites died in Nepal dead body's arrives in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com