ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി ഭാരവാഹി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് വി.ഡി.സതീശനും. കെപിസിസി ഭാരവാഹിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി ടി.എന്‍. പ്രതാപന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് സതീശന്റെ നിലപാട്. ജംബോ പട്ടിക പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഒരാള്‍ക്ക് ഒരു പദവി നിര്‍ദേശം നടപ്പാക്കണമെന്ന് ടി.എന്‍. പ്രതാപന്‍ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായി തന്നെയും കെ. സുധാകരനെയും നിയമിച്ചത് ഗ്രൂപ്പ് നേതൃത്വമല്ലെന്നു കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. സ്ഥാനത്തുനിന്നു മാറണമെന്നു പറയേണ്ടത് ഗ്രൂപ്പ് നേതൃത്വമല്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയാറാണെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

ജംബോ പട്ടിക അംഗീകരിക്കാൻ ഹൈക്കമാൻഡ് വിസമ്മതിച്ചതോടെ കെപിസിസി ഭാരവാഹി പ്രഖ്യാപനം വഴിമുട്ടി നിൽക്കുകയാണ്. വൈകിയാലും കുഴപ്പമില്ല മികച്ച നേതൃനിരവേണമെന്ന് ഹൈക്കമാൻഡ് കർശന നിലപാടെടുത്തിരുന്നു. വനിതാ പ്രാതിനിധ്യം കുറഞ്ഞതും പട്ടിക വിഭാഗങ്ങൾക്ക് അർഹമായ പരിഗണ ലഭിക്കാത്തതും വിമർശനത്തിനിടയാക്കി. പ്രതിസന്ധി നീക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്.

English Summary: leaders adhere to one man one post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com