ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്നും ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങെന്നതിനാല്‍ ഈ ഭേദഗതി കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ കേരളത്തിൽ വീടും കുടുംബവും ഉള്ളവരും അത്തരത്തിലുള്ള ഉത്തരവാദിത്തങ്ങൾക്കായി നാട്ടിൽ വന്നുപോകേണ്ടി വരുന്നവരുമാണ്. നികുതി വെട്ടിക്കുകയല്ല അവരുടെ ഉദ്ദേശ്യം. മനഃപൂർവം നികുതി ഒഴിവാക്കാൻ നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ വിഭാഗത്തിൽ അവരെ പെടുത്താനാവില്ല. താമസപരിധി 120 ദിവസമായി കുറയ്ക്കുമ്പോൾ പ്രതിസന്ധിയിലാകുക സാധാരണക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർദേശം പിൻവലിക്കണം: പ്രതിപക്ഷ നേതാവ്

പ്രവാസി ഇന്ത്യക്കാർക്ക് നികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കും. ഇവരിൽ വലിയ പങ്കും മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിൽ ചോര വിയർപ്പാക്കി പണിയെടുത്താണ് പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നത്. അവരെ പ്രോൽസാഹിപ്പിക്കുന്നതിനു പകരം പിഴിയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

English Summary: CM Pinarayi Vijayan Slams Budget Plan To Tax Non-taxpaying NRI's

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com