ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ചു; ആംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം

SHARE

കോഴിക്കോട്∙ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് ഈങ്ങാപ്പുഴയിൽ വച്ചു മർദിച്ചത്. നാട്ടുകാർ ബസ് തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.

ഈങ്ങാപ്പുഴയിൽ വച്ചു ബസ് സൈഡ് കൊടുക്കാതിരുന്നതു ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേർന്ന് ആംബുലൻസ് ഡ്രൈവറെ വളരെ ക്രൂരമായി മർദിച്ചു പരുക്കേല്പിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ ഇവർ ആംബുലൻസ് ഡ്രൈവറെ അക്രമിക്കുന്നത് വളരെ വ്യക്തമാണ്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

English Summary: Tourist bus employees attacked Ambulance driver, Kozhikode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA