ADVERTISEMENT

ആലപ്പുഴ ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാവുന്നതിൽ ഏറ്റവും മികച്ച ബജറ്റാണെന്ന് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്ക്കിടിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. വലിയ പദ്ധതികൾ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനാവില്ല. ഓന്നോ രണ്ടോ ബജറ്റുകൾ വഴിയേ ഇവ പൂർത്തീകരിക്കാനാകൂ. അതുകൊണ്ടാണ് ബജറ്റിൽ ചില പദ്ധതികൾ ആവർത്തിക്കുന്നത്. കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞെന്നും വായ്പയെടുക്കാൻ പോലും കേന്ദ്രം അനുവാദിക്കുന്നില്ലെന്നും കാനം പറഞ്ഞു.

English Summary: Kanam Rajendran on Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com