ADVERTISEMENT

തിരുവനന്തപുരം∙ 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃ‍ത പദ്ധതികളാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകൾ തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

600 കോടി രൂപയാണ് കുടുംബശ്രീയ്ക്കു ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും. 25 രൂപയ്ക്കു ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കുടുംബശ്രീകള്‍ വഴി തുടങ്ങും.

നാല് ശതമാനം പലിശയ്ക്കു 3000 കോടി രൂപയുടെ ബാങ്ക് വായ്പ വനിതാ സംരംഭങ്ങള്‍ക്കു ലഭ്യമാക്കും. മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ക്കായി 20 കോടി നല്‍കും. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു. പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ കൂട്ടുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

Content Highlights: Kerala Budget 2020, Thomas Isaac, Kudumbashree, She Lodge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com