ADVERTISEMENT

തിരുവനന്തപുരം ∙ 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം– കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും. മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി ആകാശ സർവേ പൂർത്തിയായി. ചില രാജ്യാന്തര ഏജൻസികൾ ഈ പദ്ധതിയിൽ മുതൽമുടക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർവീസ് റോഡുകളും അഞ്ച് ടൗൺഷിപ്പുകളും ഉണ്ടാകും.

മെട്രോ വിപുലീകരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ പേട്ട–തൃപ്പൂണിത്തുറ, സ്റ്റേഡിയം– ഇന്‍ഫോ പാര്‍ക്ക് പാതകള്‍ ഈ വര്‍ഷം തന്നെയുണ്ടാകും. 3025 കോടി രൂപയാണ് ചെലവ്. 682 കോടി ചെലവില്‍ 77 കിലോമീറ്റര്‍ ജലപാതയും പ്രഖ്യാപിച്ചു.

English Summary: Tvm-Kasaragod  high-speed rail project, Kerala Budget 2020 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com