ADVERTISEMENT

പാലാ ∙ കെ.എം. മാണിക്കു സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയ സര്‍ക്കാരിനോടു നന്ദിയെന്ന് ജോസ് കെ. മാണി എംപി. സ്മാരകത്തിന് ഫണ്ട് അനുവദിച്ചത് സ്വാഭാവികമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വിലക്കയറ്റത്തിനിടയാക്കുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സമരപരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച കെപിസിസി യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

English Summary : Jose K Mani MP, Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com