ADVERTISEMENT

കൊല്ലം ∙ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിപ്പോയതിനു യുവതിയിൽ നിന്നു കറൻസികൾ വാങ്ങി കീറിക്കളഞ്ഞ സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണു സംഭവം. ഇവിടെ കച്ചവടം നടത്തുന്ന ഉമയനല്ലൂർ സ്വദേശി സുഹൃത്തിന് 2500 രൂപ കടം കൊടുത്തിരുന്നു. ഇതു തിരികെ നൽകാൻ കുറച്ചു വൈകി. പണം തിരികെ നൽകും മുൻപേ സുഹൃത്തായ യുവാവ് ഗൾഫിൽ ജോലി കിട്ടി അങ്ങോട്ടു പോകുകയും ചെയ്തു. 

പിന്നീട് ഇയാളുടെ ഭാര്യ 2500 രൂപയുമായി ഉമയനല്ലൂർ സ്വദേശിയുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ പണം കൈ നീട്ടി വാങ്ങി വലിച്ചു കീറി മുറ്റത്തേക്ക് എറിയുകയായിരുന്നു. ഇതു മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പരന്നതോടെ ഇയാൾ വെട്ടിലായി. 

കറൻസികൾ കീറിക്കളയുന്നതു കുറ്റകരമാണെന്നു തിരിച്ചറിഞ്ഞതോടെ, താൻ കീറിക്കളഞ്ഞതു യഥാർഥ കറൻസികളല്ലെന്നും കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കറൻസികൾക്കു സമാനമായ പേപ്പറുകളാണെന്നും പറഞ്ഞു ഇയാൾ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. എന്നാൽ, കീറിക്കളഞ്ഞതു 2000, 500 രൂപയുടെ യഥാർഥ കറൻസികളാണെന്ന നിഗമനത്തിലാണു പൊലീസ്. കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി. 

English Summary: Man destroy currencies in Kollam, police to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com