ADVERTISEMENT

ലണ്ടൻ∙ അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കലിഖോ പുളിന്റെ മകൻ ശുഭാംസോ പുൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുകെയിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ  പുളിന്റെ മൃതദേഹം സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ്  കണ്ടെത്തിയത്. കലിഖോ പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. 2016 ഓഗസ്റ്റ് ഒൻപതിനു കലിഖോ പുളിനെ ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

കോൺഗ്രസിലെയും ബിജെപിയിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.

English Summary: Former Arunachal Pradesh CM Kalikho Pul’s son found dead in UK apartment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com