കൊറോണ മരണം സ്ഥിരീകരിച്ച് മൂന്നാമത്തെ രാജ്യം; ജപ്പാനിൽ എൺപതുകാരി മരിച്ചു

corona-virus-outbreak
SHARE

ടോക്കിയോ ∙ കൊറോണ വൈറസ് ബാധിച്ച് ജപ്പാനിൽ എൺപതുകാരി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ ആദ്യ മരണമാണിത്. ചൈനയ്ക്കു പുറത്ത് കൊറോണ മൂലമുള്ള മൂന്നാമത്തെ മരണമാണിത്. ചൈനയിൽ 1300 പേരും ഹോങ്കോങിൽ ഒരാളുമാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യക്കാരടക്കം 3700 പേരുമായി യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് ഏതാനും യാത്രികരെ പുറത്തെത്തിക്കുമെന്ന് ജപ്പാൻ അറിയിച്ചു.

ഇവർക്ക് ഐസലേഷൻ സൗകര്യമൊരുക്കും. കൊറോണ ബാധ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കു മാറ്റാൻ നടപടി സ്വീകരിക്കുമെന്നും ജപ്പാൻ സർക്കാർ അറിയിച്ചു. കപ്പലിൽ പുതുതായി 44 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ ബാധിതരുടെ ആകെ എണ്ണം 218 ആയി.

English Summary: First coronavirus death reported in Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA