നിർഭയ കേസിൽ പുതിയ മരണവാറന്റ് ഇന്നില്ല; ഹർജി തിങ്കളാഴ്ച പരിഗണിക്കും

Nirbhaya-case-culprits
SHARE

ന്യൂഡൽഹി ∙ നിർഭയ കേസിൽ പുതിയ മരണവാറന്റ് ഡൽഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. പ്രതിയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കും. 

പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ.പി.സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് കോടതി പ്രതികരിച്ചു. തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.

തന്റെ മകന്റെ കേസ് ഏറ്റെടുക്കാൻ ആരുമില്ലെന്ന് പവൻ ഗുപ്തയുടെ പിതാവ് കോടതിക്കു മുൻപാകെ അറിയിച്ചതിനെ തുടർന്നാണ് കോടതി നിലപാട് സ്വികരിച്ചത്. ഗുപ്തയ്ക്ക് നിയമപരമായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യുന്നതിനെ നിർഭയയുടെ പിതാവ് എതിർത്തുവെങ്കിലും ശിക്ഷിക്കപ്പെട്ട ഏതൊരാൾക്കും അവസാന ശ്വാസം വരെ നിയമസഹായം ലഭിക്കണമെന്നാണ് കോടതിയുടെ തീരുമാനമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു. തുടർന്ന് കേസിന്റെ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

English Summary: Nirbhaya Case; Delhi Court not announce death warrant today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA