ഒറ്റ ദിവസം കൊണ്ട് അംഗങ്ങളായത് 10 ലക്ഷം പേർ; എഎപിക്ക് ബംപറായി ഡൽഹി വിജയം

aap-kerjeriwall
SHARE

ന്യൂഡൽഹി∙ ഡൽഹിയിലെ കൂറ്റൻ വിജയത്തിനു പിന്നാലെ ആംആദ്മി പാർട്ടി അംഗങ്ങളായവരുടെ എണ്ണം ഒരു ദിവസം കൊണ്ട് പത്തുലക്ഷം കവിഞ്ഞെന്നു റിപ്പോർട്ട്. ഹാട്രിക് നേടി അധികാരത്തിലെത്തിയ എഎപിയുടെ സ്വീകാര്യത വലിയ തോതിൽ വർധിച്ചതിന്റെ തെളിവാണിതെന്നും പാർട്ടി അവകാശപ്പെടുന്നു. 

70 ൽ 62 സീറ്റെന്ന ഉജ്വല വിജയമാണ് എഎപി ഇക്കുറി നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 67 ആയിരുന്നു. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനു പിന്നാലെയാണ് രാജ്യത്തെ വികസനത്തിലേക്കു നയിക്കാൻ ആം ആദ്മിക്കു മാത്രമേ സാധിക്കുവെന്ന് ആഹ്വാനം ചെയ്ത് എഎപി ക്യാംപെയിൻ ആരംഭിച്ചത്. 'ആംആദ്മി പാർട്ടി രാഷ്ട്ര നിർമാണ്‍' എന്നാണ് രാജ്യവ്യാപകമായി പിന്തുണ നേടുന്ന ഈ ക്യാംപെയിനു പാർട്ടി പേര് നൽകിയതും.

9871010101 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്താൽ പാർട്ടി അംഗങ്ങളാകാമെന്നും എഎപി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷക്കണക്കിന് ജനങ്ങൾ പാർട്ടി അംഗങ്ങളായത്. കോൺഗ്രസിനെ ഡൽഹി നിയമസഭാ ഭൂപടത്തിൽ നിന്ന് മായ്ച്ച് 2012ലാണ് കേജ്‌രിവാളിന്റെ എഎപി വരവറിയിച്ചത്. അന്ന് ഭരണകക്ഷി ആയിരുന്ന കോൺഗ്രസ് ഡൽഹിയിൽ നാമാവശേഷമായ അവസ്ഥയിലാണ്. മോദി–ഷാ–യോഗി സംഘത്തിന്റെ മെഗാ റാലികൾക്കുള്ള മറുപടി കൂടിയാണ് കേജ്‌രിവാളിന്റെ വിജയം.

English Summary: Over 1 Million Joined AAP Within 24 Hours Of Delhi Win, Claims Party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA