sections
MORE

കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റിൽ തള്ളി; ചോരയിൽ കുളിച്ച് അർധനഗ്ന‌നായി തെരുവിലിറങ്ങി

ingrid-escamilla-vargas-murder
കൊല്ലപ്പെട്ട ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ്
SHARE

മെക്‌സിക്കോ സിറ്റി∙ 26കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹ അവശിഷ്ടങ്ങൾ ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളിയ കാമുകൻ പിടിയിൽ. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ലോകം നടുങ്ങിയ കൊലപാതകം നടന്നത്. സിവില്‍ എന്‍ജിനീയറായ എറിക് ഫ്രാന്‍സിസ്‌കോ(46) യാണ് പിടിയിലായത്. സംഭവത്തിനു ശേഷം ചോരയിൽ മുങ്ങിക്കുളിച്ച നിലയിൽ തെരുവിലിറിങ്ങിയ എറിക്കിനെ കണ്ട പ്രാദേശികവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന യുവതിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

കമിതാക്കൾക്കിടയിലുള്ള തർക്കമാണു ദാരുണ െകാലപാതകത്തിലേക്കു വഴിവച്ചതെന്നു പൊലീസ് പറയുന്നു. െകാലപാതകത്തിനു തൊട്ടുമുൻപ് ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. കലഹത്തിനിടയിൽ തന്നെ കൊല്ലുമെന്നു അലറി വിളിച്ച ഇൻഗ്രിത് കറിക്കത്തിയെടുത്ത് തന്റെ ദേഹത്തു കുത്തിയിറക്കിയെന്നും എറിക് പൊലീസിനോട് പറഞ്ഞു. എന്നാൽ അസാധാരണമായിരുന്നു എറിക്കിന്റെ പ്രതികരണം. വീണ്ടും തന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കാൻ അയാൾ തന്റെ കാമുകിയോട് ആവശ്യപ്പെട്ടു. തുടർച്ചയായി ഭ്രാന്തനെ പോലെ അട്ടഹസിച്ചുകൊണ്ട് ഇൻഗ്രിതിനെ താൻ നേരിട്ടുവെന്നും എറിക് പൊലീസിനോട് പറഞ്ഞു. 

രണ്ടു തവണ തുടർച്ചയായി കാമുകി തന്റെ നെഞ്ചിൽ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇൻഗ്രിതിനെ മുറിവേൽപ്പിച്ചുവെന്നും കഴുത്തറുത്തു െകാലപ്പെടുത്തിയെന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇൻഗ്രിത് മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളി. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിൽ നിറച്ച് പലഭാഗത്തായി വിതറി. 

ഇൻഗ്രതിന്റെ ചർമം മുഴുവൻ കത്തിക്കൊണ്ട് നീക്കിയ നിലയിലായിരുന്നു. ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്തതിനു ശേഷം അവ ഓടയിൽ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ െപാലീസിനോട് പറഞ്ഞു. സംഭവത്തിനു ശേഷം ചോര വാർന്ന ശരീരവുമായി അർധനഗ്നനായി തെരുവിലിറങ്ങി. ചോരവാർന്ന ശരീരവുമായി തെരുവിലൂടെ ഇയാൾ നടക്കുന്നത് കണ്ടതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചു. 

പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങൾ കമിതാക്കൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ പലഭാഗങ്ങളിൽ നിന്നും െപാലീസ് കണ്ടെടുത്തു. െകാലപാതക വിവരം എറിക് മുൻഭാര്യയെ ഫോണിൽ വിളിച്ച്  പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്‍ഗ്രിതിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധ പ്രകടനങ്ങളാണ് മെക്സിക്കോയിൽ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി.

English Summary:Man, 46, 'stabbed, skinned and dismembered lover, before throwing her organs down the drain' in gruesome attack that sparks protests in Mexico

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA