ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

Kollam
SHARE

ചാത്തന്നൂർ ∙ ദേശീയ പാതയിൽ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംക്‌ഷനിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കൊല്ലത്ത് നിന്നും ചാത്തന്നൂർ ഭാഗത്തേക്ക് വന്ന ഓട്ടോയും എതിരെ വന്ന മിനി ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ 'ആറോടെയായിരുന്നു അപകടം.

ഓട്ടോയിൽ മത്സ്യവുമായി വരുമ്പോഴാണ് അപകടം. ഓട്ടോ ഡ്രൈവർ കൊല്ലം കടവൂർ സ്വദേശി ബൈജു ,മത്സ്യകച്ചവടക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തങ്കമ്മയുടെ സഹോദരി ബ്രിട്ടോ ഭവനിൽ വിമലയെ (54) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

English Summary: Accident in Chathannoor; two died and one injured

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA