നിർദേശം നടപ്പാക്കിയില്ല; വ്യവസായ സെക്രട്ടറി 100 മരം നടണമെന്ന് ഹൈക്കോടതി

high-court-3
ഹൈക്കോടതി
SHARE

കൊച്ചി ∙ കോടതി നിർദേശങ്ങൾ പാലിക്കാത്തതിന് വ്യവസായ സെക്രട്ടറി 100 മരത്തൈകൾ നടണമെന്ന് ഹൈക്കോടതി. നടേണ്ട സ്ഥലങ്ങൾ വനംവകുപ്പ് നിർദേശിക്കണം. ജസ്റ്റിസ് അമിത് രാവലിന്റേതാണ് ഉത്തരവ്.

2017ൽ ഒരു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ, സ്ഥാപനത്തിന്റെ അപേക്ഷ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വ്യവസായ സെക്രട്ടറിക്കും വ്യവസായ വകുപ്പിനും നിർദേശം നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സ്ഥാപനം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അമിത് രാവൽ മരത്തൈകൾ നടാൻ ഉത്തരവിട്ടത്.

English Summary: HC directs industries department secretary to plant 100 trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA