ADVERTISEMENT

തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആക്ഷേപം. ഡിജിപി ലോക്നാഥ് ബഹ്റയുടെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെഎൽ 01 സിഎൽ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റർ ചെയ്തത്. ചീഫ് സെക്രട്ടറിമാർ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്റെ വാഹനമാണ്.

സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളിൽ കുറവുണ്ടായാൽ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവർ പറയുന്നു. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ എന്തു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നൽകിയതെന്നു വിശദീകരിക്കാൻ അവർ തയാറായില്ല.

Content Highlight: Chief Secretary of Kerala, Kerala Police, Loknath Behra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com