മുഖ്യമന്ത്രി പറഞ്ഞത് എല്ലാം ക്രമപ്രകാരമെന്ന്; സര്‍വനിയമങ്ങളും കാറ്റില്‍പറത്തിയെന്ന് സിഎജി

kerala-cm-pinarayi-vijayan
SHARE

തിരുവനന്തപുരം∙ പൊലീസിന്റെ നവീകരണത്തിനായി സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരമാണ് സാധനങ്ങൾ വാങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. കൂടാതെ അക്രഡിറ്റഡ് ഏജൻസികൾ, സർക്കാർ, അർധ സർക്കാർ, കേന്ദ്രസർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ വാങ്ങാറുണ്ടെന്നും വി.ടി. ബൽറാമിനു കഴിഞ്ഞ വർഷം ജൂൺ 27ന് നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പോർട്ടലുകൾ വഴിയും സാധനങ്ങൾ വാങ്ങാറുണ്ടെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ സ്റ്റോർ പർച്ചേസ് മാന്വൽ ലംഘിച്ചാണ് പൊലീസ് ടെൻ‍ഡറുകൾ വിളിച്ചതെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കെൽട്രോണും പൊലീസും സ്വകാര്യ കമ്പനികളും തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ടെന്നും സിഎജി കണ്ടെത്തിയിരുന്നു. ഇവരുടെ ഇടപെടലുകൾ ടെൻഡർ നടപടികളെ നിഷ്ഫലമാക്കിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് നവീകരണത്തിന് 2016 മുതൽ 2020 വരെ 151.41 കോടിരൂപ ചെലവഴിച്ചതായാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. 2016–17ൽ 24,40,93,482 രൂപയും, 2017–18ൽ 46,79,43,547 രൂപയും, 2018–19ൽ 78,79,20,001 രൂപയും 2019–20ൽ 1,41,84,000രൂപയുമാണ് ചെലവഴിച്ചത്.

English Summary: Kerala Police, Modernisation of police force, CAG Audit, CM Pinarayi Vijayan Reply

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA