ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് നേതൃത്വത്തിനെതിരെ സിഎജി നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കും. ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ അഴിമതിക്കെതിരെ വലിയൊരു സമരമുഖം തുറക്കാനാവും എന്നാണ് പ്രതിപക്ഷ കണക്കു കൂട്ടൽ.

ആരോപണങ്ങള്‍ കടുപ്പിച്ച് നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തും ഇന്ന് പിടി തോമസ് എംഎൽഎ കൊച്ചിയിലും മാധ്യമങ്ങളെ കാണും. സിഎജി റിപ്പോർട്ട് വരുന്നതിന് മുൻപു തന്നെ പൊലീസ് നവീകരണത്തിനുള്ള ഫണ്ട് തിരിമറിയെക്കുറിച്ചും കൊൽട്രോൺ പൊലീസ് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചും സൂചന നൽകി നിയമസഭയിൽ പിടി തോമസ് ആദ്യ വെടി പൊട്ടിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ സിബിഐയും, രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രി രമേശ് മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.

വഴിവിട്ടു വില്ലകൾ പണിതതിനുമപ്പുറം പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മറയാക്കി പൊലീസ് വകുപ്പ് വാങ്ങിക്കൂട്ടിയ ജിപിഎസ് മുതൽ വോയിസ് ലോഗർ വരെയള്ള സുരക്ഷാ ഉപകരണങ്ങളുടെ ഇടപാടുകളുടെ പിന്നിലെ കോടികളുടെടെ അഴിമതിയും അതിനു പിന്നിലെ ഉന്നതതല ബന്ധങ്ങളും പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യം. 

ഗാലക്സോൺ ഇന്റർനാഷനൽ എന്ന സ്ഥാപനവും, അതിന്റെ ഉടമയ്ക്ക് സിപിഎം ഉന്നതൻമാരുമായും പൊലീസ് മേധാവികളുമായുമുള്ള ബന്ധവും, അതെങ്ങനെ പൊലീസിന്റെ സുരക്ഷാ ഇലക്ട്രോണിക്സ് ഉപകരണ കരാറിലേക്ക് വഴി തെളിച്ചു എന്നതും പുറത്തു കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

English Summary: Opposition on CAG Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com