പുൽവാമയിൽ നേട്ടം കൊയ്തത് ആരെന്ന് രാഹുൽ; ജവാൻമാരെ രാജ്യം മറക്കില്ലെന്ന് മോദി

rahul-gandhi-narendra-modi
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി∙ പുൽവാമയിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആക്രമണത്തിൽ ആരാണ് നേട്ടം കൊയ്തതെന്നും അന്വേഷണത്തിന്റെ ഫലം എന്താണെന്നും രാഹുൽ ചോദിച്ചു. ആക്രമണത്തിലേക്കു വഴിതിരിച്ച സുരക്ഷാ പിഴവുകളിൽ ആരെയാണ് പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കവെയാണ് അവരുടെ ജീവൻ നഷ്ടമായതെന്നും മോദി ട്വീറ്റ് ചെയ്തു.

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് വെള്ളിയാഴ്ച ഒരു വയസ്സായി. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.

English Summary: Pulwama Encounter, Rahul Gandhi, Narendra Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA