ADVERTISEMENT

കോഴിക്കോട് ∙ പുഴുവരിച്ച അരിയും ഗോതമ്പും വിതരണം ചെയ്ത സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ച റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ തലയില്‍ ചാര്‍ത്തി കടയുടെ ലൈസന്‍സ് റദ്ദുചെയ്തു. കോഴിക്കോട് കക്കോടി കൂടത്തുംപൊയിലില്‍ റേഷന്‍ കട നടത്തുന്ന കെ.വി. ഹേമലതയ്ക്കെതിരെയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ നടപടിയെടുത്തത്. മോശം അരി നല്ല അരിക്കൊപ്പം ചേര്‍ത്തു നല്‍കണമെന്ന നിര്‍ദേശം ഹേമലത അംഗീകരിക്കാതിരുന്നതോടെ പതിനാല് ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.

പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച് വച്ച് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ ലൈസന്‍സ് റദ്ദ് ചെയ്ത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് കടയിലുണ്ടായിരുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വാദിക്കുന്നു. എന്നാല്‍ വാതില്‍പടി വിതരണത്തില്‍ നല്‍കിയ ബില്ല് കാണിച്ചാണ് ഇതിനുള്ള മറുപടി ഹേമലത നല്‍കുന്നത്.

English Summary: rotten food grains distributed by civil supplies to ration shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com