ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്; മന്ത്രി വേദി വിട്ടു

tp-ramakrishnan-kodikunnil-suresh
ടി.പി. രാമകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്
SHARE

കൊല്ലം ∙ ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്. കൊല്ലം നെടിയവിള ഇഎസ്ഐ ഡിസ്പെൻസറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി.പി. രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിലുള്ള തർക്കം. ചടങ്ങ് അവസാനിക്കും മുൻപ് മന്ത്രി വേദി വിടുകയും ചെയ്തു.

കേന്ദ്രമന്ത്രി ആയിരിക്കെ താനാണ് ഡിസ്പെൻസറിക്കായി ശ്രമം തുടങ്ങിയതെന്നും എൽഡിഎഫ് സർക്കാർ ഇതിനായി ഒന്നും ചെയ്തില്ലെന്നും എംപി ആരോപിച്ചു. ഇത് മന്ത്രി ടി.പി. രാമകൃഷ്ണനെ ചൊടിപ്പിച്ചു. എംപി പ്രസംഗം തുടരവെ മന്ത്രി വേദി വിട്ടു. എന്നാൽ മറ്റു പരിപാടികളുണ്ടായിരുന്നതിനാൽ എംപിയുടെ അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Content Highlights: TP Ramakrishnan, Kodikunnil Suresh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA