കോഴിക്കോട് വിമാനത്താവളത്തിൽ 2 യാത്രക്കാരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

Karipur Airport
കരിപ്പൂർ വിമാനത്താവളം
SHARE

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കു തിരിച്ച രണ്ടു യാത്രക്കാരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.  ഈ മാസം 9നു നടന്ന സംഭവത്തിന്റെ ആവർത്തനമാണ് ഇത്തവണയും ഉണ്ടായത്. ആളു മാറിയെന്നു മനസ്സിലായതോടെ മർദിച്ച് പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി വഴിയരികിൽ തള്ളി. സ്വർണക്കടത്തു സംഘാംഗങ്ങൾ എന്നു കരുതിയാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണു സൂചന. സ്വർണക്കടത്തുസംഘങ്ങൾ തമ്മിലുള്ള ബലപരീക്ഷണമാണ് തട്ടിക്കൊണ്ടുപോകലുകൾക്കു പിന്നിലെന്നാണ് സൂചനയെങ്കിലും കഴിഞ്ഞ സംഭവത്തിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പുലർച്ചെ ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിൽനിന്ന് ഓട്ടോയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിലക്കു പോകുംവഴി മറ്റൊരു വാഹനം മുന്നിലിട്ട് തടയുകയും അതിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. ചേളാരി ഭാഗത്തുനിന്ന് വാഹനം കോഴിക്കോട് ബീച്ചിലേക്കു പോയതായാണ് യാത്രക്കാരുടെ ഓർമ. സ്വർണമുണ്ടോ എന്നു ചോദിച്ച് ദേഹവും ലഗേജും പരിശോധിച്ചു.  3 ഫോണുകൾ, 19000 രൂപ, മോതിരം, ബ്രേസ്‌ലെറ്റ് എന്നിവ കൈക്കലാക്കി. വാഹനത്തിൽ കൊണ്ടുവന്ന് തങ്ങളെ ചേളാരി ഭാഗത്തു തള്ളുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു.

English Summary: Traveller attacked in Karipur Airport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA