മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല; തടങ്കൽ കേന്ദ്രത്തിലേക്ക് ആദ്യം ഞാൻ പോകും: ഗെലോട്ട്

Ashok Gehlot
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
SHARE

ജയ്പുർ ∙ രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തുന്നതിനായി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പുരിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണം. സമാധാനവും ഐക്യവും നിലനിർത്താനായി നിയമം പിൻവലിക്കാൻ മുന്നോട്ട് വരണം. നിയമം ഉണ്ടാക്കുകയെന്നത് സർക്കാരിന്റെ അവകാശമാണ്. പക്ഷെ അത് ജനങ്ങളുടെ വികാരം അനുസരിച്ചാകണം. ഡൽഹിയിലെ ഷഹീൻ ബാഗിനെപ്പോലെ രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്നു. പൊതുജനങ്ങളുടെ വികാരം സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തടങ്കൽ കേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യമുണ്ടായാൽ ആദ്യം പോകുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് എനിക്കറിയില്ല. വിശദാംശങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ എന്നോടും തടങ്കൽ കേന്ദ്രത്തിലേക്ക് പോകാൻ ആവശ്യപ്പെടും– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: "Don't Know Parents' Birthplace, Will Go To Detention Camp": Ashok Gehlot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA