ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂർ നൽകിയ മാനനഷ്ട ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. 2018 ഒക്ടോബർ 28 രവിശങ്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നതാണ് കേസ്. ഈ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ നിയമമന്ത്രി രവിശങ്കർ പ്രസാദിന് കോടതി നോട്ടിസയച്ചു.

English Summary: Court Issues Summons to Ravi Shankar Prasad in Defamation Case Filed by Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com