സിഎജി റിപ്പോർട്ട്: മുഴുവൻ തോക്കുകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം

loknath-behra
ലോക്നാഥ് ബെഹ്റ
SHARE

തിരുവനന്തപുരം ∙ കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെ എസ്എപി ക്യാംപില്‍ എത്തിക്കാൻ ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇവ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. 

സംസ്ഥാനത്തിന്റെ വിവിധ ബറ്റാലിയുകളിലുള്ള ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി തിരുവനന്തപുരം പേരൂർക്കടയിലെ എസ്എപി ക്യംപില്‍ എത്തിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൽ തങ്കച്ചരി നിർദേശം നൽകിയിരിക്കുന്നത്. ശേഷം മുഴുവൻ തോക്കുകളും, സീരിയൽ നമ്പറുകളുടെയും  രേഖകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കും. 660 തോക്കുകളാണ് കേരള പൊലീസിന്റെ കൈവശം ഉണ്ടാകേണ്ടത്. അതിൽ 25 എണ്ണം കുറവുണ്ടെന്നാണ് സിഎജി റിപ്പോർട്ട്.

English Summary: Crime Branch order to produce all Police Riffles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA