കപ്പലിലെ ഇന്ത്യക്കാരുടെ നിലയിൽ പുരോഗതി; പുതിയ കൊറോണ ബാധിതരില്ല

diamond-princess-cruise-ship
ഡയമണ്ട് പ്രിൻസസ് കപ്പൽ
SHARE

ടോക്കിയോ∙ ജപ്പാനിലെ യോകോഹോമ തീരത്ത് നിർത്തിയിട്ടിരിക്കുന്ന ആഢംബര കപ്പലിൽ കോവിഡ് – 19 (കൊറോണ വൈറസ്) ബാധിച്ച മൂന്ന് ഇന്ത്യക്കാരുടെ നിലയിൽ പുരോഗതി. ജപ്പാനിലെ ഇന്ത്യൻ എംബസി അധികൃതരാണ് ഈ വാർത്ത പുറത്തുവിട്ടത്. മാത്രമല്ല, കപ്പലിലെ മറ്റ് ഇന്ത്യക്കാരിലേക്ക് വൈറസ് പടർന്നിട്ടില്ല. കപ്പലിന് വിലക്ക് ഏർപ്പെടുത്തി ഒറ്റപ്പെടുത്തിയുള്ള പരിശോധനയ്ക്കുശേഷം ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും എംബസി അധികൃതർ അറിയിച്ചു.

കപ്പലിലെ 3,711 പേരിൽ 138 ഇന്ത്യക്കാരാണ് ഉള്ളത്. ഇതിൽ 132 പേർ ജീവനക്കാരും ആറുപേർ യാത്രക്കാരുമാണ്. കപ്പലിൽ യാത്ര ചെയ്ത് ഹോങ്കോങ്ങിലിറങ്ങിയ ആൾക്ക് കോവിഡ് – 19 റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജപ്പാൻ തീരത്ത് കപ്പൽ പിടിച്ചിട്ടത്.

English Summary: Health conditions of 3 Indians being treated for COVID-19 have improved 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA