കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഓർത്തഡോക്സ് വികാരി കുർബാന അർപ്പിച്ചു

koothattukulam-chorakkuzhi-st-stephens-church-1
കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഓർത്തഡോക്സ് വികാരി കുർബാന അർപ്പിച്ചതിനെത്തുടർന്ന് പ്രതിഷേധിക്കുന്നവർ.
SHARE

കൊച്ചി∙ കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പൊലീസ് സഹായത്തോടെ പ്രവേശിച്ച ഓർത്തഡോക്സ് സഭാ വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ കുർബാന അർപ്പിച്ചു. യാക്കോബായ സഭാ വിശ്വാസികൾ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുകയാണ്. ബർ യൂഹാനോൻ റമ്പാന്റെ നേതൃത്വത്തിൽ ഇരുപതോളം യാക്കോബായ സഭാ വിശ്വാസികളും മക്കാബി പ്രവർത്തകരും ചർച്ച് ആക്ട് മൂവ്മെന്റ് പ്രവർത്തകരും അറസ്റ്റ് വരിച്ച് സ്റ്റേഷനിൽ ഉണ്ട്.

koothattukulam-chorakkuzhi-st-stephens-church
അറസ്റ്റ് വരിച്ച് സ്റ്റേഷനിൽ കാത്തിരിക്കുന്നവർ.

നേരത്തേ, കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പള്ളി ഗേറ്റിന്റെ താഴും വാതിലിന്റെ പൂട്ടും അറുത്തുമുറിച്ച് പൊലീസ് പള്ളിയിൽ പ്രവേശിച്ചിരുന്നു. പള്ളിയിൽ പ്രാർഥനയിലായിരുന്ന യാക്കോബായ വിശ്വാസികളെ ബലമായി നീക്കിയാണു പൊലീസ് നടപടിയുമായി മുന്നോട്ടു പോയത്. ഉത്തരവു നടപ്പാക്കാത്തതിൽ കഴിഞ്ഞ ദിവസവും കോടതി നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണു പൊലീസ് കടുത്ത നടപടികളിലേക്കു നീങ്ങിയത്.

koothattukulam-chorakkuzhi-st-stephens-church-2
കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഓർത്തഡോക്സ് വികാരി കുർബാന അർപ്പിച്ചതിനെത്തുടർന്ന് പ്രതിഷേധിക്കുന്നവർ.

രാവിലെ ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ കുർബാന നടത്താൻ എത്തിയത്. ഇതിനു പൊലീസ് സുരക്ഷ അനുവദിക്കണമെന്ന് ജില്ലാക്കോടതിയുടെ നിർദേശം ഉള്ളതിനാൽ പൊലീസ് എത്തുകയായിരുന്നു. പൊലീസ് നടപടി തടയുന്നതിനായി യാക്കോബായ വിശ്വാസികളുടെ വലിയ സംഘമാണ് പള്ളിയിൽ എത്തിയിരുന്നത്.

Content Highlights: Koothattukulam Chorakkuzhi St. Stephen's Church, Orthodox - Jacobite Church Tension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA