'ആരെയും പ്രേമിക്കില്ല, പ്രണയവിവാഹം കഴിക്കില്ല': പ്രതിജ്ഞയെടുപ്പിച്ച് വനിതാ കോളജ് അധികൃതര്‍

brides-indian-wedding-representational-image
പ്രതീകാത്മക ചിത്രം
SHARE

അമരാവതി∙ വലന്റൈന്‍സ് ദിനത്തില്‍ മഹാരാഷ്ട്രയിലെ വനിതാ കോളജില്‍ പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ എടുപ്പിച്ചതായി പരാതി. 'എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല, ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയവിവാഹം കഴിക്കുകയോ ചെയ്യില്ല എന്ന് സത്യം ചെയ്യുന്നു' എന്ന പ്രതിജ്ഞയെടുപ്പിച്ചുവെന്നാണു കുട്ടികള്‍ പരാതിപ്പെട്ടിരിക്കുന്നത്. ചന്ദുര്‍ റെയില്‍വേ, മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ കഠിനമായ പ്രതിജ്ഞയെടുക്കേണ്ടിവന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കില്ല എന്നതും പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആരെയും നിര്‍ബന്ധിച്ചു പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്‍കാമുകന്‍ തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ ഒരു കോളജ് ഹോസ്റ്റലില്‍ ആര്‍ത്തവമുണ്ടോയെന്ന് അറിയാന്‍ അടിവസ്ത്രം വരെ ഉരിഞ്ഞു പരിശോധന നടത്തിയെന്ന വാര്‍ത്ത വന്‍വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പ്രണയത്തിനെതിരായ പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്.

English Summary: Maharashtra College Girls Made To Take Oath Against Love Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA