ADVERTISEMENT

ന്യൂഡൽഹി ∙ ആധാറുമായി മാർച്ച് 31ന് മുമ്പ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പലതവണ ആധാർ– പാൻ ബന്ധിപ്പിക്കലിന്റെ തീയതി നീട്ടിയിരുന്നു. 2020 മാർച്ച് 31 ആണ് പുതുക്കിയ അവസാന തീയതി. ജനുവരി 27 വരെ 30.75 കോടിയിലേറെ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇനിയും 17.58 പാനുകൾ ലിങ്ക് ചെയ്യാനുണ്ടെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.

‘2017 ജൂലൈ ഒന്നു വരെ പാൻ അനുവദിച്ചിട്ടുള്ള എല്ലാ വ്യക്തികളും ആധാറുമായി ബന്ധിപ്പിക്കണമെന്നാണു നിയമം, 2020 മാർച്ച് 31ന് മുമ്പ് നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പാൻ ഉടനടി പ്രവർത്തനരഹിതമാകും’– കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു. പാൻ പ്രവർത്തനരഹിതമായവരുടെ ആദായനികുതി റിട്ടേണുകളും മറ്റും കുറ്റകരമാകുമെന്നും മുന്നറിയിപ്പുണ്ട്.

English Summar: PAN to become inoperative after March 31 if not linked with Aadhaar: I-T dept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com