ADVERTISEMENT

ചെന്നൈ ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ വാഷർമെൻപേട്ടിൽ നടത്തിയ സമരത്തില്‍ പൊലീസ് അതിക്രമം. ഷഹീന്‍ ബാഗ് മോഡലില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത് ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റെന്നാണു റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ‍യിടങ്ങളില്‍ രാത്രി വൈകിയും റോഡ് ഉപരോധം ഉള്‍പ്പടെ പ്രതിഷേധം വ്യാപിക്കുക‍യാണ്. നിരവധി പേരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കു തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുസരിക്കാന്‍ സമരക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് രാത്രി ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയത്. സമരത്തിന് നേരെ പൊലീസ് കല്ലേറ് നടത്തി അക്രമസാഹചര്യം ഒരുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ സേലം, കോയമ്പത്തൂര്‍, തൂത്തുക്കുടി, ചെങ്കല്‍പ്പേട്ട്, ഗിണ്ടി, മണ്ണടി, പുതുപ്പേട്ട്, ചെന്നൈ നഗരം തുടങ്ങിയ സ്ഥലങ്ങളിലാണു പ്രതിഷേധം.

English Summary: Police lathicharge protesters demonstrating against CAA, NRC in Chennai Washermanpet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com