ഷഹീന്‍ബാഗ് മോഡല്‍: തമിഴ്നാട്ടിലെങ്ങും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം

CAA-Chennai
ചെന്നൈയിൽ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽനിന്ന്.
SHARE

ചെന്നൈ ∙ ഓൾഡ് വാഷർമെൻപെട്ടിൽ ഇന്നലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയതിനു പിന്നാലെ തമിഴ്നാട്ടിലെങ്ങും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി. ചെന്നൈ, മധുര, തിരുനൽവേലി, കന്യാകുമാരി, രാമനാഥപുരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുന്നു.

പ്രതിഷേധം ശക്തമായതിനു പിന്നാലെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി ചെന്നൈ കമ്മിഷണർ എ.കെ.വിശ്വനാഥനെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചെന്നൈയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു അയ്യായിരത്തിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമത്തിനെതിരെ നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്നാണു സമരക്കാരുടെ ആവശ്യം. ഓൾഡ് വാഷർമെൻപെട്ട് പൊലീസ് സ്റ്റേഷനു സമീപം സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിനു പേർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

English Summary: 'Shaheen Bagh' like protests in Tamil Nadu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA