വോട്ടര്‍പട്ടിക: സംസ്ഥാന തിര. കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

voting
SHARE

തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികൾ വിവരിച്ചാകും അപ്പീൽ നൽകുക.

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക അംഗീകരിക്കണമെന്നു സുപ്രീം കോടതിയിൽ ആവശ്യപ്പെടുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്നു കമ്മിഷൻ നിർത്തിവച്ചിരുന്നു.

English Summary: Voter list issue; State Election Commission appeal to SC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA