പരിപാടികളിൽ പങ്കെടുക്കാൻ ഇനി കേരളത്തിലേക്കില്ല: സാഹിത്യകാരൻ ജയമോഹൻ

jayamohan
മർദനമേറ്റ ജയമോഹൻ ആശുപത്രിയിൽ.
SHARE

തിരുവനന്തപുരം∙ കേരളത്തിൽ പൊതുപരിപാടികളിൽ സംസാരിക്കാൻ താൻ ഇനിയൊരിക്കലും വരില്ലെന്ന് തമിഴ് - മലയാളം സാഹിത്യകാരൻ ജയമോഹൻ. കേരളത്തിലെ സുഹൃത്തുക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിലാണ് ജയമോഹൻ തന്റെ തീരുമാനം വ്യക്തമാക്കിയത്. കേരളത്തിൽ പരിപാടികൾക്കു വരുമ്പോൾ സംഘാടകരുടെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടാകുന്ന അവഗണനയാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പുലർച്ചെ വണ്ടിയിറങ്ങുമ്പോൾ മാർഗ്ഗ നിർദേശം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ, താമസ സൗകര്യമില്ലാത്ത അവസ്ഥ തൊട്ട് ശ്രദ്ധാലുക്കളായ കേൾവിക്കാരില്ലാത്ത അവസ്ഥ വരെ പതിവായി മാറിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

English Summary: Writer Jayamohan says he will not come to Kerala for attending any programs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA