ഡൽഹിയുടെ അമരത്ത് വീണ്ടും കേജ്‌‍രിവാൾ; ഈശ്വര സ്മരണയിൽ സത്യപ്രതിജ്ഞ

Arvind Kejriwal
ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‍രിവാൾ ലഫ്റ്റനന്റ് ഗവർണർ ‍മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. ചിത്രം: എഎൻഐ
SHARE

ന്യൂഡൽഹി ∙ മൂന്നാം അരവിന്ദ് കേജ്‌രിവാൾ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരസ്മരണയിലാണ് കേജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിലേക്കു ഡല്‍ഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല.

ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. 2015ലെ മന്ത്രിസഭയിലെ ആറു മന്ത്രിമാരും കേജ്‌‍രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ തവണത്തെ മന്ത്രിസഭയിൽ ജനങ്ങൾ സന്തുഷ്ടരാണ്. അതിനാലാണ് ഇക്കുറിയും മാറ്റം വരുത്തേണ്ടെന്നു ചിന്തിച്ചതെന്നു സിസോദിയ പറഞ്ഞു. വാരാണസി സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും 3000 സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.

English Summary: Aam Aadmi Party (AAP) chief Arvind Kejriwal take oath as Delhi Chief Minister for the third time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA