ADVERTISEMENT

ജറുസലം∙ ചെറുപ്പക്കാരായ സുന്ദരികളുടെ വ്യാജ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ സൈനികരുടെ സ്മാർട് ഫോണുകൾ ചോർത്തിയതായി റിപ്പോർട്ട്. ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക സംഘടനയായ ഹമാസ് ആണ് ഇതിനു പിന്നിലെന്നാണ് വിവരം. സൈനികരുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് ശേഷം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇതു ചെയ്യുക വഴി അവരുടെ സ്മാർട് ഫോണുകൾ ഹാക്ക് ചെയ്യാൻ സാധിച്ചുവെന്നാണ് വക്താവ് പറയുന്നത്. 

ഇത് മൂന്നാം തവണയാണ് ഹമാസ്  ഇത്തരത്തിൽ ഫോൺ ചോർത്തുന്നതെന്ന് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ് വെളിപ്പെടുത്തി. വൈറസ് ആക്രമണത്തിലൂടെ കംപ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായി. അതേസമയം, നിര്‍ണായക വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

സൗഹൃദം സ്ഥാപിച്ച്  ഫോട്ടോകള്‍ കൈമാറാന്‍ തുടങ്ങും. യുവതികള്‍ അയച്ച് കൊടുക്കുന്ന ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകള്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. സ്മാർട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ സൈനികര്‍ നിയന്ത്രണം പാലിക്കണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണ് ഇസ്രായേല്‍ സൈന്യം.

English Summary : Israeli soldiers duped by Hamas 'fake women' phone ruse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com