ADVERTISEMENT

തിരുപ്പൂർ (തമിഴ്നാട്)∙ അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. എല്ലാവരും മലയാളികളാണ്. ഇരുപതോളം പേർക്കു പരുക്കേറ്റു.

tirupur-accident-anu-nasif-aiswarya
അനു കെ.വി, നസീഫ് മുഹമ്മദ് അലി, ഐശ്വര്യ

എറണാകുളം ഏരമംഗലം മാത്യൂവിന്റെ മകൻ എംസി മാത്യൂ (30), ബെംഗളൂരു സ്വദേശി മണികണ്ഠന്റെ മകൾ മാനസി മണികണ്ഠൻ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകൾ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂർ കൊള്ളനൂർ വീട്ടിൽ കെ.വി. അനു (25), തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ മുഹമ്മദ് അലിയുടെ മകൻ നസീഫ് മുഹമ്മദാലി (24), തൃശൂർ വളപ്പിൽ പുരനായി വളപ്പിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25), തുറവൂർ മൂപ്പൻകവല കിടങ്ങൻ വീട്ടിൽ ഷാജുവിന്റെ മകൻ ജിൻസ് മോൻ ഷാജു (24), പാലക്കാട് തിരുവേഗപ്പുറ കൊണ്ടപ്പുറത്ത് കളത്തിൽ ശശിധരന്റെ മകൻ രാകേഷ് (25), കണ്ണൂർ പയ്യന്നൂർ സ്വദേശി സനൂപ്(30), തൃശൂർ അരിമ്പൂർ സ്വദേശി കെ.ഡി. യേശുദാസ്(38), തൃശൂർ ബാലുവിന്റെ മകൻ ജോഫി സി. പോൾ (30), പാലക്കാട് ശാന്തികോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി (61), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (39), ഡ്രൈവർ എറണാകുളം പെരുമ്പാവൂർ പുല്ലുവഴി വളവന്നത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), ഡ്രൈവർ അരകുന്നം വള്ളത്തിൽ രാജന്റെ മകൻ വി.ആർ. ബൈജു (47), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ഉദയ നിവാസിൽ പൊൻകൃഷ്ണന്റെ മകൻ ശിവകുമാർ (35), കർണാടകയിൽ താമസിക്കുന്ന തൃശൂർ സ്വദേശി മേലയ്ക്കൽ കിരൺ കുമാർ (33), എറണാകുളം സ്വദേശി പി.ശിവശങ്കരൻ(40) എന്നിവരാണ് മരിച്ചത്.

tirupur-accident-jismon-igni-gopika
ജിസ്മോൻ ഷാജു, ഇഗ്നി റാഫേൽ, ഗോപിക ടി.ജി

15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേരള സർക്കാർ 20 ആംബുലൻസ് തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

coimbatore-accident-ksrtc-2

മൃതദേഹങ്ങൾ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 

പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. റിസർവേഷൻ ചാർട്ട് പ്രകാരം (പേരു വിവരങ്ങൾ ചുവടെ) എറണാകുളത്ത് ഇറങ്ങേണ്ടവരായി 25 പേരും പാലക്കാട് നാല്, തൃശൂർ 19 പേരുമാണ് ബസിൽ ഉണ്ടായിരുന്നത്. 

bus-board

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25നാണ് അപകടമുണ്ടായത്. തുടർ നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

coimbatore-accident-ksrtc-1

എറണാകുളം റജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ – സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ലോറി ടൈലുമായി എറണാകുളത്തുനിന്നു യാത്ര തിരിച്ചത്. 

coimbatore-accident

ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നെന്ന് ബസിലുണ്ടായിരുന്ന അങ്കമാലി സ്വദേശി അജയ് സന്തോഷ് മനോരമ ന്യൂസിനോടു പറഞ്ഞു. 

Joffy Paul
ജോഫി പോൾ

തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തുനിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽനിന്ന് നീക്കി. ഇടിച്ച കണ്ടെയ്നർ ലോറിയിൽനിന്ന് ടൈലുകളും മറ്റും ലോറികളിൽ മാറ്റി. കണ്ടെയ്നർ ലോറിയിൽ പൂർണമായും ടൈലുകൾ നിറച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ അപകടസ്ഥലത്തെത്തി.

coimbatore-accident-ksrtc-4

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചിത്രങ്ങൾ കാണാം >>

coimbatore-accident-ksrtc-3

റിസർവേഷൻ ചാർട്ട്പ്രകാരം ബസിലെ യാത്രക്കാർ

പേര് (ഇറങ്ങുന്ന സ്ഥലം)
1. ഐശ്വര്യ (എറണാകുളം)
2. ഗോപിക ടി.ജി (എറണാകുളം)
3. കരിഷ്മ കെ. (എറണാകുളം)
4. പ്രവീൺ എം.വി (എറണാകുളം)
5. നസീഫ് മുഹമ്മദ് (തൃശൂർ)
6. എം.സി. മാത്യു (എറണാകുളം)
7. സന്തോഷ് കുമാർ കെ (പാലക്കാട്)
8. തങ്കച്ചൻ കെ.എ (എറണാകുളം)
9. രാഗേഷ് (പാലക്കാട്)
10. ആർ. ദേവി ദുർഗ (എറണാകുളം)
11. ജോഫി പോൾ സി. (തൃശൂർ)
12. അലൻ സണ്ണി (തൃശൂർ)
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസിലി (തൃശൂർ)
16. സോന സണ്ണി (തൃശൂർ)
17. കിരൺ കുമാർ എം.എസ് (തൃശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർഡിൻ പി. സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശൂർ)
22. ജിസ്മോൻ ഷാജു (എറണാകുളം)
23. മധുസൂദന വർമ (തൃശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ.വി (തൃശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്നി (എറണാകുളം)
28. ഇഗ്നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ.ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശൂർ)
32. ശിവശങ്കർ പി. (എറണാകുളം)‌
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസുകുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശൂർ)
36. തോംസൺ ഡേവിസ് (തൃശൂർ)
37. രാമചന്ദ്രൻ (തൃശൂർ)
38. മാരിയപ്പൻ (തൃശൂർ)
39. ഇഗ്നേഷ്യസ് തോമസ് (തൃശൂർ)
40. റേസ് സേയ്റ്റ് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശൂർ)
43. എസ്.എ. മാലവാദ് (എറണാകുളം)
44. നിബിൻ ബേബി (എറണാകുളം)
45. ഡമൻസി റബേറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)
47. അഖിൽ (തൃശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശൂർ)

ഹെൽപ് ലൈൻ നമ്പറുകൾ:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688
കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910
കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കലക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194

മരിച്ചവരുടെ സാധന സാമഗ്രികള്‍ ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ

കോയമ്പത്തൂര്‍ അവിനാശി ബസ് അപകടത്തില്‍ മരിച്ചവരുടെ സാധന സാമഗ്രികള്‍ ലഭിക്കുന്നതിന് ബന്ധുക്കള്‍ക്ക് തിരുപ്പൂര്‍ തിരുമുരുകന്‍ പോണ്ടി പൊലീസ് സ്റ്റേഷനിലെ 83000 44804, 9498177908 (എസ്.ഐ - ശിവ സ്വാമി ), 9498177100 (ശരണ്യ റൈറ്റര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

English Summary: KSRTC bus Collides with Container Lorry at Tirupur; 19 dead, Tirupur Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com