ADVERTISEMENT

റാഞ്ചി∙ ‘ദേശീയവാദം’ എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്. ആളുകൾ ദേശീയവാദമെന്ന പദം ഉപയോഗിക്കുന്നത് അഡോൾഫ് ഹിറ്റ്ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിയിലെ മുഖർജി സർവകലാശാലയിൽ നടന്ന ആർ‌എസ്‌എസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയവാദം എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം അല്ലെങ്കിൽ ദേശീയത എന്ന് ഉപയോഗിക്കുന്നതാണ് ശരി. ദേശീയവാദം എന്ന് ഉപയോഗിക്കുമ്പോള്‍ അത് ഹിറ്റ്ലറുടെ നാസിസത്തെ ഓർമിപ്പിക്കുന്നു. മൗലികവാദം കാരണം രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ടെന്നും, രാജ്യത്തെ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൗലികവാദം കാരണം രാജ്യത്ത് അശാന്തി നിലനിൽക്കുന്നു. എല്ലാവരേയും ഒന്നിപ്പിക്കുന്ന സവിശേഷതയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യൻ സംസ്കാരം ഹിന്ദു സംസ്കാരമാണ്. വൈവിധ്യങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിലെ ഓരോ പൗരനും ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Avoid "Nationalism" Word, It Implies Nazism, Says RSS Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com