ADVERTISEMENT

ഇംഫാൽ∙ മണിപ്പൂരിലെ 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ വിവാദത്തിൽ. ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നാലു സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള നാലു മാർക്കിന്റെ രണ്ടു ചോദ്യങ്ങളാണു വിവാദങ്ങൾക്കു കാരണമായത്. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണു വിവാദ ചോദ്യങ്ങൾ. 

പിന്നാലെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നെഹ്റുവിനെ മനഃപൂർവ്വം മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണു ചോദ്യമെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിദ്യാർഥികൾക്കിടയിൽ രാഷ്ട്രീയ മനോഭാവം വളർത്താനുള്ള ശ്രമമാണിതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തങ്ങൾക്കു പങ്കില്ലെന്നും ബന്ധപ്പെട്ട അധികാരികളോട് ഇതേക്കുറിച്ച് ആരായുമെന്നും ബിജെപി വ്യക്തമാക്കി.

English Summary: Congress Criticises Questions On BJP Symbol, Nehru In Class 12 Exams In Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com