ADVERTISEMENT

പത്തനംതിട്ട∙ വൈദ്യുതി നിരക്ക് വർധനവ്, ലോഡ് ഷെഡിങ് എന്നിവ തൽക്കാലം ഉണ്ടാകില്ലെന്ന് മന്ത്രി എം.എം.മണി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശ പ്രകാരം യൂണിറ്റിന് 10 പൈസ സർചാർജ് കൂട്ടി. അതിനാൽ വൈദ്യുതി നിരക്ക് ഉടനെ കൂട്ടില്ല. വേനൽ എത്ര കടുത്തത് ആയാലും ഇത്തവണ പവർകട്ട്, ലോഡ് ഷെഡിങ് എന്നിവ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ല. ആവശ്യത്തിന് വെള്ളം ഡാമുകളിൽ ഉണ്ട്. മഴ പെയ്യുമെന്നും പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

നാലു മാസം മുൻപ് വരെ കേന്ദ്ര ഗ്രിഡിലെ വൈദ്യുതി എത്തിക്കാൻ നമുക്ക് ലൈൻ ഇല്ലായിരുന്നു. കൂടംകുളം പദ്ധതി കമ്മിഷൻ ചെയ്തതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ ലൈൻ ഇപ്പോഴുണ്ട്. അതിനാൽ വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: M M Mani, Electricity Charge, Load Shedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com