ADVERTISEMENT

കൊച്ചി∙ പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്ക് എതിരെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി പൊതുസ്ഥലത്തു ബോർഡുകളും കൊടികളും വയ്ക്കുന്നത് കയ്യേറ്റത്തിന്റെ പരിധിയിൽ വരില്ലെയെന്നും കോടതി ചോദിച്ചു. അതേസമയം, പൊതുസ്ഥലത്തെ പരസ്യബോർഡുകളുടെ കാര്യത്തിൽ സമഗ്ര നിയമനിർമാണം പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചു.

കേരള പൊലീസ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ട്രാഫിക് പൊലീസ് സ്റ്റേഷന് അകത്തും പുറത്തും ബോർഡുകൾ വച്ചതിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാവിലെ പ്രതികരിച്ചിരുന്നു. ട്രാഫിക് വെസ്റ്റ് എസിപി ഇതു സംബന്ധിച്ച റിപ്പോർട്ട്‌ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം പരിഗണിക്കുമ്പോഴായിരുന്നു സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അനധികൃത ബോർഡുകളും കൊടി തോരണങ്ങളും നിരോധിച്ചു നേരത്തെ ഹൈക്കോടതി ഉത്തരവുള്ളതാണ്.

Content Highlight: Illegal Flex Boards, Kerala Government, High Court of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com