ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രതിരോധം, ഊർജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം. വിശാലമായ വ്യാപാര കരാർ സാധ്യമാക്കുന്നതിന് ഇന്ത്യയുടെ വാണിജ്യ മന്ത്രിയും യുഎസ് വാണിജ്യ സെക്രട്ടറിയും തമ്മിൽ ചർച്ച നടത്തും. 

ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും കണ്ടെയ്നറുകൾ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതി വാതക വിതരണം സാധ്യമാക്കാൻ ഇന്ത്യൻ ഒായിൽ കോർപറേഷനും യുഎസിലെ എക്സൺ മൊബീൽ, ചാർട്ട് ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പുവച്ചു. 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് യുഎസ് കമ്പനികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ ട്രംപ് ആവശ്യപ്പെട്ടു. മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ആഭ്യന്തര സുരക്ഷ, ഭീകരപ്രവർത്തനത്തിനെതിരെയുള്ള സഹകരണം തുടങ്ങിയവയിലും ചർച്ച നടന്നെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള ഉത്തേജനമാണ് ചർച്ചയ്ക്കുശേഷം ട്രംപ് എടുത്തുപറഞ്ഞത്. ഇസ്‌ലാമിക മൗലികവാദം നേരിടുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും. ഭീകരവാദികളെ നേരിടാൻ പാക്കിസ്ഥാൻ നടപടിയെടുക്കണം. തന്റെ സന്ദർശനത്തോടെ ഉഭയകക്ഷി ബന്ധം മറ്റെന്നത്തെക്കാളും ശക്തമായെന്നും ട്രംപ് പറഞ്ഞു. രാഷ്ട്രപതിയുടെ വിരുന്ന സൽക്കാരത്തിൽ പങ്കെടുത്തശേഷം രാത്രി 10ന് ട്രംപ് മടങ്ങും. 

English Summary: India, US sign defence deals worth $3 billion; Trump says Washington keen on having 'comprehensive trade deal' with New Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com