ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കി. അശ്വാരൂഢ അകമ്പടിയോടെയാണ് തന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിൽ ട്രംപ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടർന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു.  

INDIA-US-DIPLOMACY-TRUMP
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു. ചിത്രം ∙ എഎഫ്പി

രാഷ്ട്രപതി ഭവനിൽനിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ച് പരാമർശിക്കാത്ത ട്രംപ് രാജ്ഘട്ടിലെ സന്ദർശക പുസ്തകത്തിൽ ഇങ്ങനെ എഴുതി – ‘ഇന്ത്യയ്ക്കൊപ്പം അമേരിക്കൻ ജനത എന്നും നിലകൊള്ളും–മഹാത്മാ ഗാന്ധിയുടെ ദർശനം. ഇത് മഹത്തായ അംഗീകാരമാണ്’. തുടർന്ന് രാജ്ഘട്ടിൽ വൃക്ഷത്തൈയും നട്ടാണ് ഇരുവരും മടങ്ങിയത്. 

English Summary : US President gets ceremonial reception at Rashtrapati Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com