ADVERTISEMENT

രാജ്യാന്തരതലത്തിൽ കൊറോണവൈറസ് (കോവിഡ്–19) ഭീഷണി ശക്തമായതോടെ കർശന നിയന്ത്രണങ്ങളുമായി വിമാന കമ്പനികൾ. കൊറോണ വൈറസ് പടരുന്നത് ഏറ്റവും രൂക്ഷമായ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിവിധ രാജ്യങ്ങളും കമ്പനികളും വെട്ടിക്കുറയ്ക്കുകയാണ്. ടിക്കറ്റ് മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധിക ഫീസും ചില കമ്പനികൾ ഒഴിവാക്കിത്തുടങ്ങി. യാത്ര ചെയ്യാൻ ആളില്ലാതെ വന്നതോടെ സർവീസുകളും വെട്ടിക്കുറയ്ക്കുന്നു. 

ഹോങ്കോങ് ആസ്ഥാനമായുള്ള കാത്തായ് പസിഫിക് എയർവേസ് 27,000 ജീവനക്കാരോട് മൂന്നാഴ്ചത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. വിവിധ രാജ്യങ്ങളും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിമാനസർവീസുകൾ റദ്ദാക്കാൻ നിർദേശിച്ചുകഴിഞ്ഞു. അതിർത്തി കടന്ന് വൈറസ് എത്താതിരിക്കാൻ നിരീക്ഷണവും ശക്തം. അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 50 ആയി. ക്രൊയേഷ്യ, പാക്കിസ്ഥാൻ, ഓസ്ട്രിയ, നോര്‍വെ, അൾജീരിയ, ജോർജിയ, ഡെന്മാർക്ക്, നോർത്ത് മാസിഡോണിയ, സ്വിറ്റ്‌സർലൻഡ്, ബ്രസീൽ, റുമാനിയ, എസ്തോണിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

രാജ്യാന്തരതലത്തിൽ കൊറോണഭീഷണി കാരണം റദ്ദാക്കിയ വിമാന സർവീസുകൾ ഏതെല്ലാമാണ്? വ്യോമഗതാഗതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുന്നു? വിമാനം റദ്ദാക്കൽ എത്ര നാൾ തുടരും? വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ വിവരങ്ങൾ സങ്കലനം ചെയ്തു തയാറാക്കിയ റിപ്പോർട്ട് (അവസാനം അപ്ഡേറ്റ് ചെയ്തത് 2020 ഫെബ്രുവരി 27 ഉച്ചയ്ക്ക് 1ന്)

US-CHINA-HEALTH-VIRUS

ചൈനയിലേക്ക് എല്ലാ വിമാനസർവീസുകളും റദ്ദാക്കിയ കമ്പനികള്‍

∙ അമേരിക്കൻ എയർലൈൻസ് –  ചൈന, ഹോങ്കോങ് സർവീസുകൾ ഏപ്രിൽ 24 വരെ നിർത്തി

∙ എയർ ഫ്രാൻസ് – മാർച്ചിൽ ഏകദേശം മുഴുവനായും ചൈനയിലേക്കും തിരികെയും സർവീസില്ല

∙ എയർ ഇന്ത്യ – ജൂൺ 30 വരെ ഷാങ്‌ഹായ്, ഹോങ്കോങ് ഇവിടേക്ക് സർവീസില്ല

∙ എയർ സോൾ – ഇക്കഴിഞ്ഞ ജനുവരി 28 മുതൽ അനിശ്ചിതകാലത്തേക്ക് ചൈനയിലേക്ക് സർവീസില്ല

∙ എയർ ടാൻസാനിയ– ഫെബ്രുവരിയിൽ ടാൻസാനിയയിൽ നിന്ന് ചൈനയിലേക്ക് ആദ്യമായി വിമാന സർവീസ് ആരംഭിക്കാനിരിക്കെ തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചു.

∙ എയർ മൗറീഷ്യസ്– എല്ലാ ചൈന, ഹോങ്കോങ് സർവീസുകളും നിർത്തി

∙ ഓസ്ട്രേലിയൻ എയർലൈൻസ്– ഫെബ്രുവരി അവസാനം വരെ ചൈനയിലേക്ക് സർവീസില്ല

∙ ബ്രിട്ടിഷ് എയർവേസ്– മാർച്ച് 31 വരെ സർവീസുകൾ നിർത്തി

∙ ഡെൽറ്റ എയർലൈൻസ് (യുഎസ്)– ഏപ്രിൽ 30 വരെ ചൈനയിലേക്ക് സര്‍വീസില്ല

CHINA-HEALTH-VIRUS

∙ ഈജിപ്ത്എയർ– ഫെബ്രുവരി 1ന് ചൈനയിലേക്കുള്ള സർവീസ് നിർത്തലാക്കിയതായി പ്രഖ്യാപിച്ചെങ്കിലും ചൈനയിലേക്കും തിരികെയും ചില സർവീസുകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഫെബ്രുവരി 20ന് പ്രഖ്യാപിച്ചു.

∙ എൽ അൽ ഇസ്രയേൽ എയർലൈൻസ്– മാർച്ച് 20 വരെ ഹോങ്കോങ് സർവീസ് നിർത്തി. ബാങ്കോക്കിലേക്ക് സർവീസ് കുറച്ചു. ബെയ്ജിങ്ങിലേക്ക് മാർച്ച് 25 വരെ സർവീസില്ല.

∙ ഐബീരിയ എയര്‍ലൈൻസ് – ഈ സ്പാനിഷ് വിമാന കമ്പനി മഡ്രിഡിൽ നിന്ന് ഷാങ്‌ഹായിയിലേക്കുള്ള സര്‍വീസുകൾ ഫെബ്രുവരി 29 മുതൽ ഏപ്രിൽ അവസാനം വരെ നിർത്തലാക്കി. ചൈനയിലേക്ക് കമ്പനിയുടെ സർവീസുകളെല്ലാം ഈ ഒരൊറ്റ റൂട്ടിലാണ്.

∙ ജേജുഎയർ – മാർച്ച് 1 മുതൽ ദക്ഷിണ കൊറിയയിൽ നിന്നുള്ള എല്ലാ ചൈനീസ് സർവീസുകളും നിർത്തും

∙ കെനിയ എയർവേസ്– അടുത്ത അറിയിപ്പ് വരെ ചൈനയിലേക്ക് ഇനി സർവീസില്ല

∙ കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്– മാർച്ച് 28 വരെ ചൈനയിലേക്ക് സർവീസില്ല

∙ ലയൺ എയർ – ഫെബ്രുവരിയിൽ ചൈനയിലേക്ക് സർവീസില്ല

∙ എൽഒടി പോളിഷ് എയർലൈൻസ്– മാർച്ച് 28 വരെ സർവീസില്ല

∙ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ)– ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസില്ല

∙ ഒമാൻ എയർലൈൻസ്– ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസില്ല

∙ ഖത്തർ എയർവേസ്– ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസില്ല

∙ റുവാൻഡെയർ (റുവാൻഡ)– ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസില്ല

∙ സ്കൂട്ട് ടൈഗർഎയർ & സിംഗപ്പുർ എയർലൈൻസ്– ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസില്ല

∙ യുണൈറ്റഡ് എയർലൈൻസ് (യുഎസ്)– ഏപ്രിൽ 23 വരെ ചൈന, ഹോങ്കോങ് സര്‍വീസുകൾ നിർത്തി

∙ വിയറ്റ്ജെറ്റ് & വിയറ്റ്നാം എയർലൈൻസ്– ഏപ്രിൽ 30 വരെ ചൈന, ഹോങ്കോങ്, മക്കാവു സർവീസുകൾ നിർത്തി

US-CHINA-HEALTH-VIRUS

ചൈനയിലേക്ക് വിമാനസർവീസുകൾ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത കമ്പനികള്‍ 

∙ എയർ കാനഡ – ബെയ്ജിങ്ങിലേക്കും ഷാങ്‌ഹായിയിലേക്കും മാർച്ച് 27 വരെ സർവീസില്ല. മാർച്ച് 1 മുതൽ 27 വരെ ടൊറന്റോ–ഹോങ്കോങ് സർവീസില്ല. എന്നാൽ വാൻകൂവറിൽ നിന്ന് ഹോങ്കോങ്ങിലേക്ക് സർവീസ് തുടരും

∙ എയർ ചൈന– ഗ്രീസിലെ ഏതൻസിലേക്ക് മാർച്ച് 18 വരെ സർവീസില്ല, ചൈന–യുഎസ് സർവീസുകളിൽ നിയന്ത്രണം

∙ എയർ ന്യൂസീലൻഡ്– ഓക്ക്‌ലൻഡില്‍നിന്ന് ഷാങ്‌ഹായിയിലേക്കുള്ള സർവീസ് മാർച്ച് 29 വരെ നിർത്തി. ഷാങ്‌ഹായ് വ്യോമപാതയിൽ ഏപ്രിൽ മുഴുവനും ഹോങ്കോങ് വ്യോമപാതയിൽ ഏപ്രിൽ, മേയ് മാസങ്ങളിലും സർവീസുകൾ കുറയ്ക്കും

∙ എഎൻഎ ഹോൾ‍‍‍‍‍‍‍‍‍‍ഡിങ്സ് (ജപ്പാൻ)– ഷാങ്ഹായ്, ഹോങ്കോങ് ഉൾപ്പെടെയുള്ള വ്യോമപാതയിൽ ഒരറിയിപ്പുണ്ടാകുന്നതു വരെ സർവീസുകൾ റദ്ദാക്കി

∙ കാത്തായ് പസിഫിക് എയർവേസ് (ഹോങ്കോങ്)– ചൈനയിലേക്കുള്ള 90% സർവീസും അടുത്ത രണ്ടു മാസത്തിൽ നിർത്തലാക്കും. 

∙ എമിറേറ്റ്സ് (യുഎഇ)– ബെയ്ജിങ് ഒഴികെ ചൈനയിലെ മറ്റെവിടേക്കും തിരികെയും സർവീസില്ല.

∙ എത്തിഹാദ് എയർവേസ് (യുഎഇ)– ബെയ്ജിങ് ഒഴികെ ചൈനയിലെ മറ്റെവിടേക്കും തിരികെയും സർവീസില്ല.

∙ ഫിൻഎയർ– ചൈനയിലേക്ക് മാർച്ച് 28 വരെ സർവീസില്ല. മാർച്ച് 28 വരെ ഹോങ്കോങ്ങിലേക്കുള്ള സർവീസുകളും കുറച്ചു.

∙ ഹൈനാൻ എയർലൈൻസ് (ഹംഗറി)– ബുഡാപെസ്റ്റിനും ചൈനയിലെ ചോങ്ചിങ്ങിനും ഇടയ്ക്കുള്ള സർവീസുകൾ മാർച്ച് 27 വരെ നിർത്തി

∙ കൊറിയൻ എയർലൈൻസ്– ചൈനയിലേക്കുള്ള എട്ടു വ്യോമപാതകളിലെ സർവീസ് റദ്ദാക്കി; 9 ചൈനീസ് റൂട്ടുകളിൽ ഫെബ്രുവരി 22 വരെ സർവീസുകൾ കുറച്ചു. 

∙ ഫിലിപ്പീൻ എയർലൈൻസ്– മനിലയിൽനിന്നു ചൈനയിലേക്കുള്ള സർവീസുകൾ പാതിയിലേറെ കുറച്ചു

∙ ക്വാന്റസ് എയര്‍വേസ് (ഓസ്ട്രേലിയ)– ചൈനയിലേക്ക് നേരിട്ടുള്ള സർവീസുകളെല്ലാം റദ്ദാക്കി. സിഡ്നി–ബെയ്ജിങ്, സിഡ്നി– ഷാങ്ഹായ് സർവീസുകൾ മാർച്ച് 29 വരെ റദ്ദാക്കി.

∙ റോയൽ എയർ മെറോക്ക് (മൊറോക്കോ)– ചൈനയിലേക്ക് നേരിട്ടുള്ള സർവീസുകളെല്ലാം ഫെബ്രുവരി 29 വരെ റദ്ദാക്കി. 

∙ റഷ്യ– ദേശീയ വിമാനക്കമ്പനിയായ എയ്റോഫ്ലോട്ട് ഒഴികെ ബാക്കിയെല്ലാ റഷ്യൻ വിമാനക്കമ്പനികളും  ജനുവരി 31 മുതൽ ചൈനയിലേക്ക് സർവീസ് നിർത്തിയിരിക്കുകയാണ്. ചെറുകിട കമ്പനിയായ ഐക്കർ എയർലൈൻസും മോസ്‌കോ–ചൈന സർവീസുകൾ തുടരുന്നു. ബെയ്ജിങ്, ഷാങ്‌ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയ്റോഫ്ലോട്ട് ഫെബ്രുവരി 29 വരെ കുറച്ചിരിക്കുകയാണ്. ചൈനയിൽ നിന്നെത്തുന്ന എല്ലാ വിമാനങ്ങളും മോസ്കോ ഷെറെമെത്യേവോ വിമാനത്താവളത്തിലെ പ്രത്യേക ടെർമിനലിലേക്കു പരിശോധനയ്ക്കായി മാറ്റിയിട്ടാണു യാത്രക്കാര്‍ക്കു പുറത്തിറങ്ങാനാവുക.

∙ നോഡിക് എയർലൈൻസ് (സ്കൻഡിനേവിയ)– മാർച്ച് 29 വരെ ഷാങ്‌ഹായ്, ബെയ്ജിങ് സർവീസുകളില്ല

∙ സിംഗപ്പുർ എയർലൈൻസ് & സിൽക്ക്എയർ– ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ഷു, ഷെൻജെൻ, ചങ്ഡു, ചോങ്ചിങ്, ഷ്യാമെൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. 

∙ യുപിഎസ് എയർലൈൻസ് (കാർഗോ–യുഎസ്)– ചൈനയിലേക്കുള്ള 22 സര്‍വീസുകൾ റദ്ദാക്കി

∙ വിർജിൻ അറ്റ്ലാന്റിക്– ഷാങ്ഹായിയിലേക്കുള്ള പ്രതിദിന സർവീസുകൾ മാർച്ച് 28 വരെ റദ്ദാക്കി

∙ വിർജിൻ ഓസ്ട്രേലിയ–  സിഡ്നി– ഹോങ്കോങ് റൂട്ടിലെ സർവീസുകൾ മാർച്ച് 2 മുതൽ നിർത്തലാക്കും

∙ വിസ്താര എയർലൈൻസ് (ഇന്ത്യ) – ബാങ്കോക്കിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്നതും അവിടേക്കു പോകുന്നതുമായ സർവീസുകൾ താൽക്കാലത്തേക്കു കുറച്ചു

CHINA-HEALTH-VIRUS

ചൈനയല്ലാതെ മറ്റു രാജ്യങ്ങളിലേക്കു നിയന്ത്രണങ്ങൾ വരുത്തിയ വിമാന കമ്പനികൾ

∙ എയർ കാന‍ഡ – ഇറ്റലിയിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ അധികചാർജ് ഈടാക്കാതെ റീബുക്ക് ചെയ്യാൻ യാത്രക്കാർക്ക് അവസരം.

∙ യുണൈറ്റഡ് എയർലൈൻസ് (യുഎസ്)– ദക്ഷിണ കൊറിയയിലേക്കുള്ള ഫ്ലൈറ്റുകൾ മാറുന്നതിന് അധികചാർജ് ഈടാക്കാതെ യാത്രക്കാരെ അനുവദിക്കും. എന്നാൽ ദക്ഷിണ കൊറിയൻ സർവീസുകൾ ഇതുവരെ റദ്ദാക്കിയിട്ടില്ല.

∙ ഏഷ്യാന എയർലൈൻസ് (ദക്ഷിണ കൊറിയ)– ദക്ഷിണ കൊറിയയിൽ ഏറ്റവുമധികം കൊറോണബാധ റിപ്പോർട്ട് ചെയ്ത ഡീഗുവിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും മാർച്ച് 9 വരെ നിർത്തലാക്കി. 

∙ കൊറിയൻ എയർലൈൻസ് (ദക്ഷിണ കൊറിയ) – മാർച്ച് 28 വരെ ഡീഗുവിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. 

∙ ഡെൽറ്റ എയർലൈൻസ് (യുഎസ്)– ദക്ഷിണ കൊറിയയിലേക്കും തിരികെയുമുള്ള സർവീസുകൾ പാതിയായി കുറച്ചു.

∙ ജെറ്റ്ബ്ലൂ എയർവേസ് (യുഎസ്)– ടിക്കറ്റ് മാറ്റുന്നതിനും കാൻസലേഷനുമുള്ള അധികഫീസ് മാർച്ച് 11 വരെ ഈടാക്കില്ല. 

∙ ബഹ്റൈൻ– ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെല്ലാം ഫെബ്രുവരി 25 മുതൽ 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കി ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗം. 27ന് നിരോധനം വീണ്ടും 48 മണിക്കൂർ നീട്ടി.

∙ കുവൈത്ത്– ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇറ്റലി എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള ഫ്ലൈറ്റുകളെല്ലാം റദ്ദാക്കി കുവൈത്ത് സിവിൽ ഏവിയേഷൻ വിഭാഗം. ഇറാഖിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകളെല്ലാം നേരത്തേ കുവൈത്ത് റദ്ദാക്കിയിരുന്നു.

∙ മംഗോളിയ– ദക്ഷിണ കൊറിയയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഫെബ്രുവരി 24 മുതൽ റദ്ദാക്കി മംഗോളിയ നാഷനൽ എമർ‍‍‍‍‍‍‍‍‍‍‍‍‍‍ജൻസി കമ്മിഷൻ. ചൈനയിൽ നിന്നുള്ള സർവീസുകളെല്ലാം നേരത്തേ റദ്ദാക്കിയിരുന്നു.

US-CHINA-HEALTH-VIRUS-AVIATION

∙ ഒമാൻ– ഇറാനുമായുള്ള എല്ലാ വ്യോമ സർവീസുകളും നിർത്തലാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

∙ റോയൽ ജോർദാനിയൻ എയർലൈൻസ്– ജോർദാന്റെ തലസ്ഥാനമായ അമ്മനിൽ നിന്ന് ഇറ്റലിയിലെ റോമിലേക്കുള്ള സർവീസുകളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തി.

∙ തജിക്കിസ്ഥാൻ– കൊറോണ വൈറസ് പ്രശ്നം നിയന്ത്രണവിധേയമാകുന്നതു വരെ ഇറാനിലേക്കും അവിടെനിന്നുമുള്ള സർവീസുകളെല്ലാം തജിക്കിസ്ഥാൻ റദ്ദാക്കി.

∙ തുനീസിയ– ഇറ്റലിയിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കും.

∙ ടർക്കിഷ് എയർലൈൻസ്– ടെഹ്റാൻ ഒഴികെ മറ്റെല്ലാ ഇറാനിയൻ നഗരങ്ങളിലേക്കുമുള്ള സർവീസുകൾ മാർച്ച് 10 വരെ റദ്ദാക്കി.

∙ ബാംബൂ എയർവേസ് (വിയറ്റ്നാം)– ഡാ നങ്, നാ ട്രങ് എന്നിവിടങ്ങളില്‌ നിന്ന് ദക്ഷിണ കൊറിയയിലെ സോളിലെ ഇഞ്ചോൺ വിമാനത്താവളത്തിലേക്കുള്ള സർവീസുകളെല്ലാം ഫെബ്രുവരി 26 മുതൽ റദ്ദാക്കി.

∙ സൗദി– വിദേശ ഉംറ തീർഥാടകർക്ക് സൗദിയിൽ താൽക്കാലിക വിലക്ക്. ഉംറയോടൊപ്പം നിർവഹിക്കുന്ന മദീന സന്ദർശനവും ഇതോടൊപ്പം മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ചു. വ്യാപകമായി വൈറസ് രേഖപ്പെടുത്തിയ രാജ്യങ്ങൾക്ക് ഉംറ വിസ നിഷേധിക്കുകയും ചെയ്‌തു. സ്വദേശികൾക്കോ മറ്റു  ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കോ ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഈ സമയത്ത് യാത്ര ചെയ്യാനും കഴിയില്ല.

English Summary: Coronavirus: Countries suspend more flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com