ADVERTISEMENT

പട്ന ∙ ആർജെഡി ദേശീയ ഉപാധ്യക്ഷയായി മുൻ മുഖ്യമന്ത്രി റാബ്റി ദേവി തുടരും. മൂന്നു മാസം മുൻപു ദേശീയ കൗൺസിലിൽ ലാലു പ്രസാദ് യാദവിനെ പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ലാലു പ്രസാദ് യാദവ് ഇന്നലെ പ്രഖ്യാപിച്ച ദേശീയ ഭാരവാഹികളിൽ പത്നി റാബ്റി ദേവിയെ ഉപാധ്യക്ഷയാക്കിയതിനു പുറമെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവരെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി.

കേരളത്തിൽ നിന്ന് അജയ് ആനന്ദിനെ ദേശീയ സെക്രട്ടറിയായി നിയോഗിച്ചു. രഘുവംശ പ്രസാദ് സിങ്, ശിവാനന്ദ് തിവാരി എന്നിവരെയും ദേശീയ ഉപാധ്യക്ഷരാക്കി. മുഹമ്മദ് കമർ ആലം മുഖ്യ ജനറൽ സെക്രട്ടറിയായി തുടരും. മറ്റു ജനറൽ സെക്രട്ടറിമാർ: ജയപ്രകാശ് നാരായണൻ യാദവ്, കാന്തി സിങ്, വിദ്യാസാഗർ നിഷാദ്, ലളിത് യാദവ്, ഭോല യാദവ്, രൺവിജയ് സിങ്, സർവജിത് പാസ്വാൻ, ട്രഷറർ: അഹമ്മദ് കരിം.

English Summary: RJD leader Rabri Devi appointed as the party's vice-president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com