ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം വിലക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചതായി വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിലക്കിയിരുന്നു. രണ്ടു ദിവസത്തേക്കായിരുന്നു വിലക്ക്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു വിലക്ക്. 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ചാനലുകൾ‌ ലംഘിച്ചതായും പറഞ്ഞു. ഇന്നു പുലര്‍ച്ചെ വിലക്ക് നീക്കിയിരുന്നു.

അതേസമയം, മുഖം നന്നായില്ലെങ്കില്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് മാധ്യമ വിലക്കിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപകടകരമായ പ്രവണതയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും മുഖ്യമന്തി പറഞ്ഞു.

English Summary: Prakash Javadekar on lifting ban on two Malayalam news channels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com