ADVERTISEMENT

കോഴഞ്ചേരി∙ സംസ്ഥാനത്തു ആറ് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെ‍ഡിക്കൽ കോളജിലെ നാല് പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് 12 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയില്‍നിന്നു റാന്നിയിലെത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍നിന്നു വിളിക്കാന്‍ പോയ രണ്ടു ബന്ധുക്കള്‍ക്കുമാണു കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്.

വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണു കോഴഞ്ചേരിയിൽ കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇരുവരും. ഇറ്റലിയിൽനിന്നെത്തിയ ഇവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരും പത്തനംതിട്ട സ്വദേശികളാണ്. ഇതോടെ പത്തനംതിട്ടയിൽ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

English Summary: COVID-19 new cases reported, Pathanamthitta Coronavirus Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com