ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യമേഖലയില്‍ യുദ്ധസമാന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണ്. കേന്ദ്ര,സംസ്ഥാന പ്രശ്നമായി കാണേണ്ടതില്ല. 

വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ല. ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കും. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കല്‍ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുളളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗമുളളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ ചികില്‍സ നല്‍കുകയാണ് പ്രായോഗികം. ഇറാനിലുളള മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഗണനയിലാണെന്നും മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.

English Summary: Central government will send special medical team to Italy says V. Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com