ADVERTISEMENT

കൊച്ചി ∙ ഇറ്റലിയിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേരെ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷൻ വാർഡിലേക്കു മാറ്റിയത്. 35 പേർ ആലുവ ജില്ലാ ആശുപത്രിയിൽ. ഇതിൽ 2 കുട്ടികളും 2 ഗർഭിണികളുമുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു.

ഇറ്റലിയിൽ നിന്ന് കൂടുതൽ പേർ എത്തിയാൽ കളമശ്ശേരി മെഡിക്കൽ കോളജിനു പുറമേ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സർക്കാർ ആശുപത്രികൾ, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ആലുവ ജില്ലാ ആശുപത്രിയിൽ താൽക്കാലിക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

English Summary:  Covid 19 Symptoms in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com